Bismillah
മതഗ്രസ്ഥങ്ങൾ എങ്ങനെ വായിക്കപ്പെടണം? മനുഷ്യർക്ക് അതിലെ ഉള്ളടക്കം എങ്ങനെ ബോധ്യപ്പെടണം?
ദൈവനിഷേധികളുടെ വിശ്വാസത്തെ ദൈവം തിരുത്താൻ ശ്രമിച്ചിരുന്നെങ്കിൽ ഭൂമിയിൽ എല്ലാവരും വിശ്വാസികളാകുമായിരുന്നു.
വിശ്വാസത്തിൻ്റെ കാര്യത്തിൽ മാത്രമേ മനുഷ്യന് സ്വന്തം
ആരേക്കുറിച്ചും എന്തിനെക്കുറിച്ചും എങ്ങനെ വേണമെങ്കിലും വിശ്വസിക്കാൻ പരിപൂർണ്ണമായ സ്വാതന്ത്ര്യം.
പഠിക്കാനും ചിന്തിക്കാനും കഴിയുന്നതു വഴി വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും കഴിയുന്ന ഒരു വിശേഷബുദ്ധി മനുഷ്യന് സ്വയവത്താകുന്നതാണ് ഭൂമിയിലെ ഇതര ജീവികളിൽനിന്നും മനുഷ്യനെ വ്യത്യസ്ഥനാക്കുന്നത്.
ഭാഷ ഉപയോഗിച്ച്
ആശയവിനിമയം നടത്തുന്ന ഒരേയൊരു ജീവി മനുഷ്യൻ മാത്രമാണെന്ന് എല്ലാവർക്കും അറിയാം. അറിയാനും ചിന്തിക്കാനും പങ്കുവെക്കാനുമൊക്കെ സാധ്യമായ ഒരു ഭാഷ ഉണ്ടായപ്പോഴാണ് മനുഷ്യൻ തന്നെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ചിന്തിക്കുവാനും പഠിക്കുവാനും തുടങ്ങിയത്. ഭാഷയുടെ വികാസത്തോടെ അവന്റെ ചിന്തകളും വളർന്നു. പ്രകൃതിയുടെ
കൗതുകങ്ങളിൽ ആകൃഷ്ടരായവർ മനുഷ്യാതീതമായ ശക്തികളെക്കുറിച്ച് സംശയിക്കുവാനും അന്വേഷിക്കുവാനും ആരംഭിച്ചു. അതിന്റെ അനന്തരഫലമായിട്ടാണ് അവന്റെ ചിന്തകൾ ദൈവമെന്ന സങ്കല്പത്തിലേക്ക് വഴിമാറിത്തുടങ്ങിയത്. അതുകൊണ്ടാണ് പ്രപഞ്ചത്തെ ഭരിക്കുന്ന ഒരു ബാഹ്യശക്തിയോ, അല്ലെങ്കിൽ ഒന്നിലധികം ശക്തികളൊ ഉണ്ടെന്ന് അവൻ വിശ്വസിക്കുവാൻ തുടങ്ങിയത്.
ഒരു കുഞ്ഞ് വളർന്നു വരുന്നതിനനുസരിച്ച് അതിൻ്റെ ബുദ്ധിയും ചിന്തയും വികസിക്കുകയും അവന് ചുറ്റും പ്രകൃതിയും മാതാപിതാക്കളും കൂടപ്പിറപ്പുകളും സമൂഹവുമെല്ലാം ഉണ്ടായിത്തീരുകയും ചെയ്യുന്നു. അതുപോലെയാണ് ഭൂമിയിലെ ആദിമകുലജാതനിൽനിന്നും ആധുനിക മനുഷ്യവർഗ്ഗം വരെയുള്ള മനുഷ്യനെന്ന വിശേഷജീവിയുടെ മസ്തിഷ്ക്കപരിണാമങ്ങളുടെ കഥയും.
ഓരോ വ്യക്തിയുടെയും ചിന്തകളിൽ ദൈവത്തെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും രൂപപ്പെട്ടു വരുമ്പോൾതന്നെ ഏതെങ്കിലും ശാസ്ത്രീയപരീക്ഷണങ്ങൾ കൊണ്ട് തെളിയിക്കാൻ കഴിയുന്ന വെറുമൊരു ഭൗതിക വസ്തുവല്ല ദൈവം എന്നു മനസ്സിലാക്കാനുള്ള പ്രാഥമികമായ ഒരു ദാർശനികബോധവും ഉള്ളറിവും സ്വയം ഉണ്ടായിവരേണ്ടതുണ്ട്. അതിന് സഹായിക്കുന്നവയാണോ വേദഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളുമെന്ന് ഒരു പുനർചിന്തനം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മതം ഉണ്ടായതെന്ന് "തെളിയിക്കപ്പെട്ട " 3000 വർഷങ്ങളും 'ആധുനിക' മനുഷ്യൻ ഉണ്ടായെന്ന് "തെളിയിക്കപ്പെട്ട" 200000 വർഷവുമെല്ലാം പിന്നിട്ട് ദിനോസർ കാലവും അതിനപ്പുറവും കടന്ന് അനന്തമായ ഭൂതകാലത്തിലേക്ക് ചിന്തകൾ ഊളിയിട്ടാൽ പ്രപഞ്ചോല്പത്തിക്ക് കാരണമായെന്ന് ശാസ്ത്രീയമായി "തെളിയിക്കപ്പെട്ട" ആ മഹാവിസ്ഫോടന കാലത്തിലെത്തും.
കൃത്യമായി പറഞ്ഞാൽ 1400 കോടി വര്‍ഷംമുമ്പ് മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ട ഒരു സെക്കന്‍ഡിലെ 2,99,792 അംശത്തിലൊന്നിലുള്ള ആ അസുലഭ മുഹൂർത്തത്തിൽ!
ഇവിടെ നിന്നുതന്നെയാണ് മഹാനായ ഐസക് ന്യൂട്ടന്റെ അടിസ്ഥാനബലങ്ങളുടെ കഥ ആരംഭിക്കുന്നത്.
(നമുക്കിന്ന് പരിചിതമായ പ്രപഞ്ചനിയമങ്ങളൊന്നും ബാധകമല്ലാത്ത ഒരു 'സിംഗുലാരിറ്റി (Singularity) യില്‍ നിന്നായിരുന്നു മഹാവിസ്ഫോടനം വഴിയുള്ള പ്രപഞ്ചോല്‍പ്പത്തിയെന്നാണ് ഐൻസ്റ്റീൻ കണ്ടെത്തിയത്. കാലം, ഊര്‍ജം, പദാര്‍ഥം, ബലങ്ങള്‍, എല്ലാം ആ മഹാവിസ്‌ഫോടന ഫലമായി ഉത്ഭവിച്ചു എന്നാണ് കണ്ടെത്തൻ)
പ്രപഞ്ചനിയമങ്ങളൊന്നും ബാധകമല്ലാത്ത ഒരു 'സിംഗുലാരിറ്റി' അഥവാ 'കേന്ദ്രബിന്ദു' എന്താണെന്ന് ഇതുവരെയും ശാസ്ത്രത്തിന് വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ല. ഇന്നും ശാസ്ത്രത്തിനോ, ശാസ്ത്രയുക്തിക്കോ വിശദീകരിക്കാൻ കഴിയാത്ത ഒരു സമസ്യയാണത്. ഒന്നുമില്ലായ്മ എന്നിടത്ത് ആധുനിക ശാസ്ത്രത്തിന്റെ വിശദീകരികരണം വഴിമുട്ടി നിൽക്കുന്നു.
ശൂന്യതയിൽ നിന്ന് ഒന്നും ഉണ്ടാകുന്നില്ലെന്ന, ഒന്നും ഉണ്ടാക്കാൻ കഴിയില്ലെന്ന തത്വമാണ് ശാസ്ത്രത്തിന്റെ അടിസ്ഥാന ശില. ആ തത്വത്തിലൂന്നിയാണ് എല്ലാ ശാസ്ത്രീയ പരീക്ഷണങ്ങളും നടക്കുന്നത്. ഇത് ഒരു സയൻസ് വിദ്യാർത്ഥിക്ക് പോലും അറിയാമെന്നിരിക്കേയാണ് മഹാവിസ്ഫോടനം ശാസ്ത്രീയമായി തെളിയിയിക്കപ്പെട്ടതിനു ശേഷവും ആ വിജയപീഠത്തിന്റെ നെറുകയിലിരുന്ന് തത്വചിന്തക്കോ, യുക്തിചിന്തക്കോ, യുക്തിവാദത്തിനോ നിരക്കാത്ത തികച്ചും യുക്തിരാഹിത്യമായ ഉത്തരം പറയേണ്ടിവരുന്ന നിസ്സഹായതയിൽ ശാസ്ത്രം സ്തംഭിച്ചു നില്ക്കുന്നത്.
ശാസ്ത്രത്തിന്റെ നിസ്സഹായതയെ നമുക്ക് സമ്മതിച്ചു കൊടുക്കാം. അപ്പോൾ ആ ശൂന്യമായ കേന്ദ്രബിന്ദുവിന്റെ നിലനിൽപ്പ് എവിടെയാണ്, എങ്ങനെയാണ് എന്നൊരു പുതിയ ചോദ്യം ഉയർന്നു വരും. പക്ഷേ, അതെങ്ങനെയാണ് ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയുക? കാലവും, ഊര്‍ജവും, പദാര്‍ഥവും, ബലങ്ങളുമൊന്നും ഇല്ലാത്ത, ഇല്ലായ്മപോലും ഇല്ലാത്ത ഒരവസ്ഥയാണത്. (ഒന്നും മനസ്സിലായില്ലല്ലോ! തൽക്കാലം അതു തന്നെയാണ് അവിടം എന്ന് സങ്കൽപ്പിക്കുക.) അപ്പോൾ ഇല്ലാത്ത ഒന്നിന് എങ്ങനെയാണ് നിലനിൽപ്പുണ്ടാവുക എന്ന് തിരിച്ചുചോദിക്കുവാൻ നമുക്ക് ഒരു കാരണവും കിട്ടുന്നു! നമ്മുടെ ചോദ്യം തന്നെയാണ് ശാസ്ത്രവും തിരിച്ചു ചോദിക്കുന്നത്!
ചുരുക്കിപ്പറഞ്ഞാൽ ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്ത അനേകം പ്രതിഭാസങ്ങളിൽ പ്രഥമ പരിഗണയുള്ള ഒന്നായി ആ ആദിശൂന്യത അവശേഷിക്കുന്നു എന്നർത്ഥം.
അതുകൊണ്ടാണ് ഐൻസ്റ്റീൻ എന്ന വിശ്വപ്രതിഭയുടെ വിജ്ഞാനസാഗരം പോലും അവിടെയെത്തിയപ്പോൾ വറ്റിവരണ്ടുപോയത്. ആ അറിവുകൾ വളരെ ചെറുതായി, അനുനിമിഷം വളരുന്ന അജ്ഞാനമെന്ന ഒരു മുട്ടത്തോടിനുള്ളിൽ അകപ്പെട്ട നാമമാത്രമായ ഭ്രൂണത്തിന്റെ വലിപ്പത്തിൽ ആയിപ്പോയത്.
പരീക്ഷണങ്ങളിലൂടെ ഐൻസ്റ്റീൻ അവിടെയെത്തിയപ്പോഴല്ല, അങ്ങനെയൊരു വിഷയത്തെക്കുറിച്ഛ് ചിന്തിക്കാൻ തുടങ്ങിയ നിമിഷത്തെ അനേകം കോടി ഭാഗങ്ങളാക്കി വിഭജിച്ചതിൽ നിന്നും ഒരു ഭാഗം എടുത്താലുണ്ടാകുന്ന സമയസങ്കല്പം കൊണ്ടുതന്നെ ഗോളാകൃതി പൂണ്ട ഒരു പ്രപഞ്ചമാതൃക രൂപപ്പെട്ട് കഴിഞ്ഞിരുന്നു എന്നാണ് ആ കണ്ടെത്തലിന്റെ ആദ്യാവസാനം.
ഇത് ഒന്നുകൂടി 'ലളിതമായി' വിശദീകരിച്ചാൽ ഒരു സെക്കന്‍ഡിലെ 2,99,792 അംശത്തിലൊന്ന് എന്ന് മുഹൂർത്തത്തെ നാം സങ്കൽപ്പിക്കാൻ തുടങ്ങുമ്പോഴേക്കും തന്നെ നമ്മുടെ വന്യമായ സങ്കൽപ്പങ്ങൾക്ക് പോലും പിടികൊടുക്കാത്ത, പ്രകാശത്തേക്കാളും കോടാനുകോടിയിരട്ടി വേഗതയിൽ ഒരു സൂക്ഷ്മ പ്രപഞ്ചമായി അത് വളർന്നു വികസിച്ചു കഴിഞ്ഞു. അതിനൊപ്പം തന്നെ അപാരമായ ഊർജ്ജപ്രവാഹത്താൽ അതിനുള്ളിൽ കാലം, ഊര്‍ജം, പദാര്‍ഥം, ബലങ്ങള്‍ എന്നിവയുടെ വ്യത്യസ്ഥമായ വകഭേദങ്ങൾ രൂപപ്പെട്ടു. കുമിളക്കുള്ളിൽ കുമിളകൾ എന്നപോലെ രൂപപ്പെട്ട ഇടങ്ങൾ നിരവധി പ്രപഞ്ചങ്ങളായി പരിണമിച്ചിരിക്കാം എന്നും അനുമാനിച്ചു.
ഇങ്ങനെ പ്രകാശത്തെക്കാള്‍ വേഗത്തില്‍ സ്ഥലകാലങ്ങള്‍ വികസിച്ചപ്പോൾ പ്രപഞ്ചം നമുക്ക് നിരീക്ഷിക്കാന്‍ കഴിയുന്നതിലും വേഗത്തിൽ വളർന്നു വലുതായി. അതിവികാസം സംഭവിച്ചത് പ്രകാശത്തെക്കാള്‍ വേഗത്തിലായതിനാല്‍, നമ്മുടെ പ്രപഞ്ചത്തിന്റെ ചില കോണുകളില്‍ നിന്നുള്ള പ്രകാശം ഒരിക്കലും നമുക്കരികില്‍ എത്തുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ ഏത് ടെലിസ്‌കോപ്പുകളുടെയും നോട്ടമെത്തുന്നതിനുമപ്പുറത്ത്, പ്രപഞ്ചത്തിന്റെ വിദൂരകോണുകളിലെ സംഭവങ്ങള്‍ ഒന്നും നമ്മള്‍ അറിയുന്നില്ല. നമ്മുടെ നോട്ടമെത്തുന്നതിനപ്പുറവും അതിനപ്പുറവും കഴിഞ്ഞാണ് പ്രപഞ്ചം അവസാനിക്കുന്നത്. നമ്മുടെ നോട്ടം പ്രകാശവേഗങ്ങൾക്ക് എത്ര മടങ്ങ് വർദ്ധിപ്പിച്ചാലും ഒരിക്കലും അറ്റം കണ്ടെത്താൻ കഴിയാത്ത പ്രപഞ്ചത്തെ അവസാനമില്ലാത്തതോ അറ്റമില്ലാത്തതോ എന്നല്ലാതെ മറ്റെന്തെങ്കിലും വിളിക്കാനാകുമോ?
കാലം, ഊര്‍ജം, പദാര്‍ഥം, ബലങ്ങള്‍ എന്നിവയുടെ വ്യത്യസ്ഥമായ അളവുകളോടെ മഹാവിസ്ഫോടനത്തിലൂടെ
രൂപപ്പെട്ട നിരവധി പ്രപഞ്ചങ്ങൾ. അതുകൊണ്ടുതന്നെ ഓരോ പ്രപഞ്ചത്തേയും ഭരിക്കുന്ന ഭൗതികനിയമങ്ങൾ നമ്മുടെ സങ്കല്പത്തിലെ പ്രപഞ്ചനിയമങ്ങളിൽ നിന്നും അടിമുടി വ്യത്യസ്തവും അവിശ്വസനീയവും ആയിരിക്കാം.
ഇതുകൊണ്ടാണ് വിത്യസ്ത പ്രപഞ്ചങ്ങളില്‍ നമുക്ക് പരിചിതമായ ഭൗതികശാസ്ത്രത്തിലെ മൗലിക നിയമങ്ങളൊന്നും തന്നെ ബാധകമാവുകയുമില്ല എന്ന് അഭിപ്രായവ്യത്യാസങ്ങൾ ഒന്നുമില്ലാതെ
ശാസ്ത്രത്തിനു സമ്മതിക്കേണ്ടി വന്നത്.
നാം എന്തെല്ലാം കണ്ടെത്തുമ്പോഴും അതിൻ്റെ ഇരട്ടി നിസ്സഹായാവസ്ഥയിലേക്ക് തന്നെയാണ് നമ്മുടെ ശാസ്ത്രവും ചെന്നെത്തികൊണ്ടിരിക്കുന്നത് എന്നതിനുള്ള ഏറ്റവും ചെറിയ ഒരു ഉദാഹരണമാണിത്.
കാലങ്ങളായി ഐൻസ്റ്റീന്റെ പരീക്ഷണ കാൽപ്പാടുകൾ പിന്തുടർന്ന് മഹാവിസ്ഫോടന മുഹൂർത്തത്തിൽ ചെന്നെത്തിയ ആധുനിക ശാസ്ത്രജ്ഞർ പുതിയ വിസ്മയകരവും വിഭ്രാത്മകവുമായ വിവരങ്ങൾ കണ്ടെത്തികൊണ്ടിരിക്കുന്നു എന്നത് വിസ്മരിക്കാവതല്ല. അതിൽ ഏറ്റവും പ്രധാനമാണ് ഐൻസ്റ്റീന്റെ ഒരു സുപ്രധാന കണ്ടെത്തലായ ക്വാണ്ടം തിയറിയുടെ കണ്ടെത്തലുകളിൽ തെറ്റുകൾ ഉണ്ടെന്ന കണ്ടെത്തൽ.
എന്നാൽ സ്റ്റീഫൻ ഹോക്കിങ് എന്ന ശാസ്‌ത്രജ്ഞൻ ഒടുവിൽ ഒരു സങ്കല്പവാതിലിന്റെ ഉമ്മറപ്പടിവരെ ചെന്നെത്തി. വിടപറയും മുമ്പെ ആ വാതിലിനപ്പുറത്ത് ഉണ്ടായേക്കാവുന്ന മനുഷ്യ,ശാസ്ത്രസങ്കല്പങ്ങൾക്ക് പോലും വന്യമായിത്തോന്നുന്ന കാഴ്ച്ചകൾ വർണ്ണിക്കാൻ ശ്രമിക്കുകയും ചെയ്തു.
സെക്കന്‍ഡില്‍ 2,99,792 കിലോമീറ്റര്‍ ആണ് ശൂന്യതയില്‍ പ്രകാശത്തിന്റെ പ്രവേഗം. ഇതൊരു പ്രാപഞ്ചിക സ്ഥിരാങ്കമാണ്. മാത്രമല്ല, പ്രപഞ്ചത്തില്‍ ഏത് വസ്തുവിനും സാധ്യമായ പരമാവധി വേഗവും ഇതുതന്നെയെന്ന് ഐന്‍സ്റ്റൈന്‍ പ്രഖ്യാപിച്ചു
ഇതു പ്രകാരം രണ്ടുതരം പ്രപഞ്ചങ്ങളുണ്ടെന്ന് വരുന്നു. ആദ്യത്തേത് നമുക്ക് പരിചിതമായത്. അതിനെ 'ടാര്‍ഡ്യോണ്‍-പ്രപഞ്ചം' (tardyon-universe) എന്ന് വിളിക്കുന്നു. രണ്ടാമത്തേത് നിത്യജീവിതത്തില്‍ നമുക്ക് പരിചയമില്ലാത്ത 'ടാക്യോണ്‍-പ്രപഞ്ചം' (tachyon-universe). ടാക്യോണ്‍-പ്രപഞ്ചത്തില്‍ കണങ്ങള്‍ പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നു.
പിന്നീട് വേഗം കുറഞ്ഞ് അവ പ്രകാശവേഗത്തോട് അടുക്കുകയും ചെയ്യുന്നു. ഇരുപ്രപഞ്ചത്തെയും വേര്‍തിരിക്കുന്നത്. പ്രകാശവേഗത്തോടുത്ത 'ലക്‌സണ്‍ മതില്‍' (lixon wall) ആണെന്ന് ടാക്യോണ്‍ സിദ്ധാന്തം പറയുന്നു.
1972 ൽ തുടങ്ങി
40 വര്‍ഷത്തെ ശ്രമഫലമായി 2012 ലാണ് യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി'ലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ഹിഗ്ഗ്‌സ് ബോസോണുകളുടെ സാന്നിധ്യം ആദ്യമായി
.


0 Comments